Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-level Inquiry

വിദ്യാർഥി പ്രതിഷേധം: വിദ്യാർഥി പ്രതിഷേധം ഉന്നതതല അന്വേഷണസമിതി രൂപവത്കരിക്കും

 

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​വും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നേ​​​രി​​​ട്ട അ​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പവത്ക​​​രി​​​ക്കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി.​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഇ​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

ഇ​​​തോ​​​ടൊ​​​പ്പം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പി​​​ൻ​​​വ​​​ലി​​​ക്കാ​​​ത്ത എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ചീ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നും ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി റി​​​ട്ട. ജ​​​ഡ്ജി, ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ്, റി​​​ട്ട. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​യി​​​രി​​​ക്കും സ​​​മി​​​തി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യി​​​ൽ വ​​​നി​​​താ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ടാ​​​യ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​ള്ള അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ, ദു​​​ർ​​​ബ​​​ല​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ​​​യു​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും സ​​​മി​​​തി അ​​​ന്വേ​​​ഷി​​​ക്കും.

ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള​​​ട​​​ങ്ങി​​​യ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് സ​​​മി​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ പ്ര​​​കാ​​​രം ആ​​​രെ​​​ങ്കി​​​ലും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് സ​​​മി​​​തി​​​യെ നേ​​​രി​​​ട്ടു സ​​​മീ​​​പി​​​ക്കാം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നും ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​സ്ഥ​​​ല​​​ത്തു പോ​​​ലീ​​​സ് ഫേ​​​ഷ്യ​​​ൽ റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് ഹ​​​ർ​​​ജി​​​ക്കാ​​​ർ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ചോ​​​ദ്യ​​​ങ്ങ​​​ൾ സ​​​മി​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ശേ​​​ഷം സു​​​പ്രീം​​​കോ​​​ട​​​തി​​​ത​​​ന്നെ നേ​​​രി​​​ട്ടു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം

പ്ര​​​തി​​​ഷേ​​​ധം സാ​​​മൂ​​​ഹി​​​ക​​​വി​​​രു​​​ദ്ധ​​​രും കു​​​റ്റ​​​വാ​​​ളി​​​ക​​​ളും കൈ​​​യ​​​ട​​​ക്കി​​​യ​​​താ​​​ണ് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 30,000ത്തോ​​​ളം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രി​​​ൽ 2,873 പേ​​​ർ​​​ക്കു ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടെ​​​ന്നും 20ലേ​​​റെ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി​​​യോ​​​ട് പൂ​​​ർ​​​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ചു. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ര​​​ള​​​വും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up